തേനിലെകറുപ്പ് നിറം ഉണ്ടാകുന്നതിനു കാരണം അറിയാം

കടപ്പാട് : Abey P John

ഓരോ സമയത്ത് എടുക്കുന്ന തേനിന് ഓരോ കളർ ആയിരിക്കും. തേനിൽ കറുപ്പ് അടങ്ങിയിട്ടുണ്ട്. ആ കറുപ്പ് ടാനിൻ എന്ന പദാർത്ഥം ആണ്. കൂട്ടിൽ നിന്നും തേന്‍ എടുക്കുന്ന സമയത്തു അരിച്ചാൽ മാറാത്ത പൊടിപടലങ്ങളും,  തേനീച്ചയുടെ മെഴുകും,  തേനിൽ തന്നെ അടങ്ങിയിരിക്കുന്ന ടാനിൻ പോലുള്ള പദാർത്ഥങ്ങളും,  ഒരു മൂന്ന് മാസം അനക്കാതെ വച്ചിരുന്നാൽ തേനിന് ഇവയെ ഒന്നും ഉൾകൊള്ളാൻ കഴിയാതമൂലം മുകളിലേക്കു തള്ളുകയും അത് ഒരു പാളി ആയി ജാറിന്റെ മുകളിൽ പൊങ്ങികിടക്കുകയും ചെയ്യും.

ഇങ്ങനെ ഉണ്ടാകുന്ന പാളികള്‍ യഥാസമയം നീക്കം ചെയ്തു ഡബിൾ ബോയിലിംഗ് എന്ന പ്രക്രിയയിലൂടെ 60° - 65° വരെ 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ ചൂടാക്കി അതിലെ ജലാംശം പരമാവധി വറ്റിച്ചു ബോട്ടിലുകളിൽ നിറച്ചാണ് എല്ലാവരും വിപണനം നടത്തുക. അല്ലാത്ത പക്ഷം നിറച്ചുവെച്ചിരിക്കുന്ന ചില്ലുബോട്ടിൽ ആണേൽ പൊട്ടിപ്പോകാനും ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിലുകൾ ആണേൽ പോലും അത് വീർത്തു ഷേപ്പ് ഇല്ലത്തെ ആയി മാറാനും സാധ്യത ഉണ്ട്. മാത്രവുമല്ല, നേരത്തെ പറഞ്ഞ ടാനിൻ പോലുള്ള വസ്തുക്കൾ കുപ്പിയുടെ മുകളിൽ അടിയുന്നത് മൂലം ഇങ്ങനെ നിറച്ചുവെച്ചിരിക്കുന്ന തേൻ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. ആയതിനാൽ,  ഒരു കർഷന്റെ കയ്യിൽ നിന്നും ചൂടാക്കാത്ത തേൻ ചോദിച്ചു വാങ്ങാതെ,  കർഷന്റെ കയ്യിൽ നിന്നോ, കടകളിൽ നിന്ന് വാങ്ങുന്നതോ ആയ തേൻ, ചെറിയ അളവിലെങ്കിലും ചൂടാക്കിയ തേൻ ആയിരിക്കും. എന്നിരുന്നാലും തേൻ നേരിട്ട് ചൂടാക്കാൻ പാടില്ല. പകരം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കി  മറ്റൊരു പത്രത്തിൽ തേൻ ഒഴിച്ച് ചൂടായ വെള്ളത്തിൽ ഇറക്കി വെച്ച് 60° മുതൽ 65° വരെ വരെ 30 മിനിറ്റ് മുതൽ 45മിനിറ്റ് വരെ ചൂടാക്കി ക്രമമായി ഇളക്കി കൊടുത്തു അരിച്ചു സൂക്ഷിക്കാം.

Post a Comment

Previous Post Next Post